കോഴിക്കോട്: കര്‍ണാടകയിലെ ഹിജാബ് നിരോധന വിവാദത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തെത്തി.
ആരിഫ് മുഹമ്മദ് ഖാന്‍ ഇത് ഇന്നും ഇന്നലെയും പറഞ്ഞ് തുടങ്ങിയതല്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഗവര്‍ണറാകുന്നതിന് മുമ്പ് ശരീഅത്ത് ഇന്ത്യയില്‍ നിരോധിക്കണമെന്ന് പറഞ്ഞ ആളാണ്. ഹിജാബ് വിഷയം ഒരു മതവിഷയമായി കാണേണ്ടതില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
സെക്കുലര്‍ ശൈലിയല്ല, ആര്‍.എസ്.എസ് ശൈലിയിലേക്ക് ഗവര്‍ണര്‍ പൂര്‍ണമായി മാറിയെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു. കേന്ദ്രത്തെ തൃപ്തിപ്പെടുത്താനും കൂടുതല്‍ സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ഗവര്‍ണര്‍ ഇത്രയും തരംതാഴരുതെന്നും മുരളീധരന്‍ പറഞ്ഞു.
ഇന്നലെയും ഇന്നുമായി ഹിജാബ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരുന്നു. ഇത് ഗൂഢാലോചനയാണെന്നും ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുമ്പോള്‍ അവിടുത്തെ നിയമങ്ങളും നിബന്ധനകളും പാലിക്കുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.