കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട്ട് വിളിച്ചു ചേർത്ത സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം ചേർന്ന ആദ്യത്തെ സൗഹൃദ ഇഫ്താർ സംഗമം അദ്ദേഹത്തിന്റെ സ്മരണ നിറഞ്ഞ സദസ്സ് കൂടിയായി.
മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.ടി.എ റഹീം എം.എൽ.എ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എൽ.എ, പി.എം.എ സലാം, പി.വി. ചന്ദ്രൻ, അഡ്വ. പ്രവീൺ കുമാർ, പി.കെ. അഹമ്മദ്, ഡോ. കുഞ്ഞാലി, ഡോ. മൊയ്തു, വിവിധ മത സംഘടനാ നേതാക്കളായ കൊയ്യോട് ഉമർ മുസ്‍ലിയാർ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, കെ. മോയിൻകുട്ടി മാസ്റ്റർ, എം.ഐ അബ്ദുൽ അസീസ്, പി. മുജീബ് റഹ്‌മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ, സി. മുഹമ്മദ് ഫൈസി, നൗഫൽ മാസ്റ്റർ മഅ്ദിൻ, പ്രഫ. എ.കെ അബ്ദുൽ ഹമീദ്, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എം.എം മദനി, എ.ഐ അബ്ദുൽ മജീദ് സ്വലാഹി, പി.എൻ. അബ്ദുല്ലത്തീഫ് മൗലവി, ടി.കെ. അഷ്‌റഫ്, കെ. സജ്ജാദ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, പി.എം ഹനീഫ, എ. നജീബ് മൗലവി, അബ്ദുൽ ഹൈർ മൗലവി, പി. ഉണ്ണീൻ, പ്രഫ. ഇ.പി ഇമ്പിച്ചിക്കോയ, എഞ്ചി. പി മമ്മദ് കോയ, പി. സക്കീർ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.