കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ സംഭവത്തിൽ നഗരസഭാ അധ്യക്ഷയെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്ത ുന്നതെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സർക്കാർ നിയോഗിച്ച തലപ്പത്തുള്ളവർക്ക് എതിരായി കീഴ്ഉദ്യോഗസ്ഥർ കർശന നിലപാട് എടുക്കുമെന്ന് കരുതുന്നില്ല. നഗരസഭാ സെക്രട്ടറി വെറും ഉപകരണം മാത്രമാണെന്നും തീരുമാനം എടുക്കുന്ന അധ്യക്ഷയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
നഗരസഭാ ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്ന് മന്ത്രിമാർ പറയുന്നത് അന്വേഷണത്തെ വഴിതെറ്റാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഒാഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാത്തത് ആരാണെന്നും അതിന് പിന്നിലെ ഉദ്ദേശം എന്താണെന്നും ഇപ്പോൾ വ്യക്തമായെന്നും തിരുവഞ്ചൂർ പറഞ്ഞു. ആരോപണവിധേയായ നഗരസഭാ അധ്യക്ഷക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ വീട് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.