കണ്ണൂർ: ആന്തൂർ ബക്കളത്തെ കൺെവൻഷൻ സെൻററിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്ര വാസി വ്യവസായി സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൻ പ ി.കെ. ശ്യാമളയുടെയും സസ്പെൻഷനിലായ ആന്തൂർ നഗരസഭ സെക്രട്ടറി, അസിസ്റ്റൻറ് എൻജി നീയർ, രണ്ട് ഒാവർസിയർമാർ എന്നിവരുടെയും മൊഴിയെടുക്കും. സാജെൻറ ഭാര്യ ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. കണ്ണൂർ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സാജെൻറ മരണത്തിനുകാരണം കൺെവൻഷൻ സെൻററിന് അനുമതി നിഷേധിച്ചതാണെന്നും പി.കെ.ശ്യാമളയും ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിച്ചെന്നും സാജെൻറ ഭാര്യ വളപട്ടണം എസ്.െഎക്ക് മൊഴി നൽകിയിരുന്നു. വളപട്ടണം എസ്.െഎയും പുതിയ അന്വേഷണ സംഘത്തിലുണ്ട്. നഗരസഭയിലെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കും. സാജെൻറ ഡയറിക്കുറിപ്പുകൾ ഉണ്ടെങ്കിൽ അവ കണ്ടെത്തുന്നതിനും ശ്രമമുണ്ട്.
അന്വേഷണത്തിനു മുന്നോടിയായി ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് ഇന്നലെ ജില്ല പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ധർമശാലയിൽ നടത്തിയ വിശദീകരണ യോഗത്തിൽ പി.കെ. ശ്യാമളക്ക് വീഴ്ച പറ്റിയതായി സി.പി.എം സമ്മതിച്ചിരുന്നു. ശ്യാമള രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിനുപുറമെ പാർട്ടി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി വിഷയത്തിൽ നടപടിയെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.