തൃശൂർ: സാക്ഷരത മിഷൻ പ്രേരക്മാർക്ക് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസ്സമില്ലെന്ന് സംസ്ഥാന സാക്ഷരത മിഷൻ.
വിജയിച്ചാൽ പ്രേരക് സ്ഥാനം നിലനിർത്താൻ ശൂന്യാവധിക്ക് അനുമതി വാങ്ങണം. പരാജയപ്പെട്ടാൽ നാമനിർദേശ പത്രിക നൽകുന്നത് മുതൽ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങളിലേക്ക് വേതനരഹിത അവധി അപേക്ഷ നൽകി തുടർന്ന് പ്രവർത്തിക്കാൻ അനുമതി വാങ്ങണമെന്ന് ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അറിയിച്ചു.
വിഷയത്തിൽ ഹൈകോടതി പരിഗണിക്കുന്ന ഹരജിയിലെ വിധിക്ക് വിധേയമായാണ് അനുമതിയെന്നും നിർദേശത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.