കോഴിക്കോട്: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരുമാസത്തെ ശമ്പളം നൽകാത്ത എയ്ഡഡ് കോളജ് അധ്യാപകർക്ക് മ ുഖ്യമന്ത്രി പിണറായി വിജയെൻറ ‘കൊട്ട്’.
നല്ലതു പോലെ പൈസക്ക് ലുബ്ധ് കാണിക്കുന്നവരാണ് ഇൗ കോളജ് അധ്യാപകരെന്ന് കഴിഞ്ഞകാലത്ത് തെളിയിച്ചതാണെന്ന് ഇടത് അനുഭാവ കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ പിണറായി കളിയാക്കി.
അക്കാദമിക് കാര്യങ്ങളിലായിരിക്കണം ശ്രദ്ധ. അവരവർക്ക് കിട്ടേണ്ട വരുമാനം ലേശം വർധിക്കേണ്ടതിെൻറ കാര്യം മാത്രം ആലോചിച്ചാൽ പോര. പിശുക്കരാണെന്ന ചീത്തപ്പേര് സ്വകാര്യ കോളജ് അധ്യാപകർ തന്നെയുണ്ടാക്കിയതാണ് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.