കെ.എസ്.ആർ.ടി.സിയില്‍ ശമ്പള വിതരണം ഇന്ന് മുതൽ; സാധാരണ ജീവനക്കാര്‍ക്ക് ആദ്യം നൽകും -മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില്‍ ശമ്പള വിതരണം വെള്ളിയാഴ്ച തുടങ്ങുമെന്ന് മന്ത്രി ആന്‍റണി രാജു. സാധാരണ ജീവനക്കാര്‍ക്കാണ് ആദ്യം ശമ്പളം നല്‍കുക. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അതി​ന് ശേഷമാകും നൽകുക. ശമ്പള പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ആറുമാസത്തിനകം പ്രശ്നം പൂർണമായി പരിഹരിക്കാനായേക്കും.

ശമ്പളത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം എപ്പോഴും തുടരുന്നത് നല്ല പ്രവണതയല്ലെന്ന് എല്ലാവർക്കും ബോധ്യമുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നം. കെ.എസ്.ആർ.ടി.സിക്കായി പരമാവധി സഹായം സർക്കാർ ചെയ്തുവരികയാണ്. പ്രതിമാസം 70 കോടിയലധികം രൂപയാണ് പെൻഷന് മാത്രമായി നൽകിവരുന്നത്. ഈ മാസം മാത്രം 100 കോടി സർക്കാർ തന്നു. കഴിഞ്ഞ മാസം 120 കോടി രൂപയാണ് നൽകിയത്. പ്രതിസന്ധികൾ ഉണ്ടെങ്കിലും സ്ഥായിയായ പരിഹാരത്തിനായി ശ്രമം നടത്തിവരികയാണ്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനും തീരുമാനമുണ്ട്. ശാശ്വത പരിഹാരത്തിന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ചർച്ചയിൽ ധനമന്ത്രിയെയും പങ്കെടുപ്പിക്കും. കലക്ഷൻ വർധിക്കുന്നതിലൂടെ സർക്കാർ സഹായം കുറക്കാൻ കഴിയുന്നുണ്ട്. തൊഴിലാളി യൂനിയനുകളുമായി ജൂൺ 27ന് ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Salary distribution in KSRTC from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.