തിരുവനന്തപുരം: അംഗൻവാടി ജീവനക്കാരുടെ വേതനം 1000 രൂപ വരെ ഉയർത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പത്ത് വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും വേതനം 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്ക് 500 രൂപ കൂടും. 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക.
നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും, ഹെൽപർമാർക്ക് 8000 രൂപയുമാണ്. ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. ഇരുവിഭാഗങ്ങളിലുമായി 44,737 പേർക്ക് പ്രയോജനം ലഭിക്കും. 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത് 258 ഐ.സി.ഡി.എസുകളിലായി 33,115 അംഗൻവാടികളാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.