തിരുവനന്തപുരം: നാഷനല്‍ ഹെല്‍ത്ത് മിഷന് ജീവനക്കാരുടെ ശമ്പള പരിഷ്കരണം അംഗീകരിച്ച് ഉത്തരവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘനാളായ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. 12,500ല്‍പരം എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും.
എന്‍.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാര്‍ ജീവനക്കാരും അധിക വർധനക്ക് അര്‍ഹരാണ്. 30,000 രൂപയോ അതില്‍ കൂടുതലോ മാസശമ്പളമുള്ള ജീവനക്കാര്‍ക്ക് 15 ശതമാനം ഗുണനഘടകം കണക്കാക്കി ശമ്പളത്തോടൊപ്പം നൽകും. കുറഞ്ഞത് 6000 രൂപ വര്‍ധനയുണ്ടാകും. 30,000 രൂപയില്‍ താഴെ മാസശമ്പളമുള്ള ജീവനക്കാര്‍ക്ക് 20 ശതമാനം ഗുണന ഘടകം കണക്കാക്കി നിലവിലുള്ള ശമ്പളത്തിനൊപ്പം നല്‍കും. 2023 ജൂണ്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം. 2023-24 ൽ അഞ്ചു ശതമാനം ഇന്‍ക്രിമെന്റിന് ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. ഓരോ തസ്തികയുടെയും മിനിമം വേതനത്തിനുള്ള ഉത്തരവ് പ്രത്യേകം ഇറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.