ന്യൂഡൽഹി: മാസങ്ങളായി തുടരുന്ന കർഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഇന്ത്യയിലെ സെലിബ്രിറ്റികളിൽ നിന്നും ഉയരുന്നത്. മുംബൈയിൽ ഒരു മ്യൂസിക് ലോഞ്ചിനെത്തിയ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനോട് കർഷക സമരത്തിൽ എന്താണ് പ്രതികരണമെന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞു.
ചോദ്യത്തിൽ നിന്ന് തന്ത്രപരമായി ഒഴിഞ്ഞു മാറുകയായിരുന്നു സൽമാൻ ഖാൻ. 'ശരിയായ കാര്യം ചെയ്യണം. ഏറ്റവും ശരിയായ കാര്യം ചെയ്യണം. അതിശ്രേഷ്ഠമായ കാര്യം തന്നെ വേണം ചെയ്യാൻ' - എന്നായിരുന്നു സൽമാൻ ഖാന്‍റെ മറുപടി. ഇതെന്ത് നിലപാടാണ് എന്ന് മനസ്സിലാകാതെ അന്തംവിട്ടിരിക്കുകയാണ് ആരാധകർ. പലരും
ബോളിവുഡിലെ മൂന്ന് ഖാന്മാരിൽ ആദ്യമായാണ് ഒരാൾ വിഷയത്തിൽ പ്രതികരിക്കുന്നത്. ഷാറൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർ വിഷയത്തിൽ ഒന്നും പറഞ്ഞിട്ടില്ല. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി തുടങ്ങിയ താരങ്ങൾ സർക്കാറിന് അനുകൂലമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
പോപ് ഗായിക റിഹാന അടക്കമുള്ള അന്താരാഷ്ട്ര സെലിബ്രിറ്റികൾ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ അനുകൂല ട്വീറ്റുകളുമായി സിനിമാ-കായിക താരങ്ങൾ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.