കണ്ണൂരിലെയും വയനാട്ടിലെയും സലൂണുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചിടാൻ നിർദേശം

കണ്ണൂർ / കൽപ്പറ്റ: കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂർ, വയനാട് ജില്ലകളിലെ ബാർബർ ഷോപ്പുകളും ബ് യൂട്ടി പാർലറുകളും അടച്ചിടാൻ നിർദേശം.

വയനാട്ടിലെ ബ്യൂട്ടി പാര്‍ലറുകളുടെയും ബാര്‍ബര്‍ ഷോപ്പുകളുടെയു ം പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും നിര്‍ദ്ദേശങ്ങൾ കര്‍ശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ക‍ണ്ണൂരിൽ, കലക്​ടറേറ്റിൽ ചേര്‍ന്ന ജില്ലയിലെ വ്യാപാരികളുടെയും ബാര്‍ബര്‍ ഷോപ്, ബ്യൂട്ടി പാര്‍ലര്‍ ഉടമകളുടെയും യോഗത്തിലാണ് തീരുമാനമായത്. വ്യാപാര സ്ഥാപനങ്ങളിലും ബ്യൂട്ടി പാര്‍ലറുകളിലും തൊഴിലാളികളുടെ എണ്ണം കുറക്കാനും നിര്‍ദേശമുണ്ട്. ഉപഭോക്താക്കളോട് അവരുടെ സ്ഥലമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കണമെന്നും മറ്റ് രാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങിയെത്തിയവരെ സുരക്ഷ മുന്‍നിര്‍ത്തി തിരിച്ചയക്കുന്നതാണ് ഉചിതമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ് എന്നിവിടങ്ങളിലെ എ.സിയുടെ ഉപയോഗം കുറച്ച് പരമാവധി വായുസഞ്ചാരം ഉറപ്പുള്ള മുറികള്‍ ക്രമീകരിക്കണം. ജീവനക്കാര്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകുകയും വേണം. ഉപഭോക്താവിരുന്ന കസേര, ഉപയോഗിച്ച മറ്റുവസ്തുക്കള്‍ എന്നിവ ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് യഥാസമയം തന്നെ വൃത്തിയാക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.

Full View
Tags:    
News Summary - salon and beauty parlour to shut in kannur and wayanad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.