പാണ്ടിക്കാട്: വാർധക്യവും രോഗവും ബാധിച്ച നിരാലംബരായ മനുഷ്യരെ കഴിഞ്ഞ 18 വർഷമായി സംരക്ഷിക്കുന്ന പാണ്ടിക്കാട് മൂരിപ്പാടത്തുള്ള സൽവ കെയർ ഹോമിമിന്റെ പുതിയ പദ്ധതിയായ സൽവ ചൈൽഡ് കെയർ സെന്റർ (ഓട്ടിസം സ്കൂൾ) നിർമാണോദ്ഘാടനം പാണക്കാട് റാശിദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സൽവ വെൽഫെയർ ട്രസ്റ്റ് മഹത്തായ സേവന പ്രവത്തനങ്ങളാണ് നിർവഹിക്കുന്നതെന്നും ഒരു മനസ്സോടെ കൈകോർത്ത് നിന്നാൽ സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് താങ്ങാകുവാൻ നമുക്ക് സാധിക്കുമെന്നും റഷീദലി തങ്ങൾ പറഞ്ഞു.
സൽവ കെയർ ഹോമിന്റെ എതിർവശത്ത് ആറ് ഏക്കറോളം വരുന്ന സ്ഥലത്ത് ആരംഭിക്കുന്ന പുതിയ പദ്ധതിയാണ് സൽവ ചൈൽഡ് കെയർ സെന്റർ. ഡെ കെയർ ആയി തുടങ്ങുന്ന സ്കൂൾ ഭാവിയിൽ താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും.
പരിപാടിയിൽ സൽവ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ഓട്ടിസം, സെറിബ്രൽ പഴ്സി പോലുള്ളവ ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന പരീക്ഷണവും പ്രയാസവും തുല്യതയില്ലാത്തതാണ്. അത് കൊണ്ടുതന്നെ ഭൂമിയിൽ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനവും കാരുണ്യ പ്രവർത്തനവും അത്തരം കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തി. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. റമീഷ, വാർഡ് മെമ്പർ വി.കെ. ആയിശുമ്മ, സൽവ കെയർ ഹോം ജനറൽ മാനേജർ എം.ഇ. നൗഫൽ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അസി. സെക്രട്ടറി മൂസക്കുട്ടി വെട്ടിക്കാട്ടിരി സ്വാഗതവും പ്രൊജക്റ്റ് ഡയറക്ടർ മുജ്‌തബ നന്ദിയും പറഞ്ഞു. മൻസൂർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.