കോഴിക്കോട്: പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന പ്രതിഷേധങ്ങളുമായി സഹകരിക്കുമെന്ന് സമസ്ത. എന്നാല്‍ എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കില്ലെന്നും സമസ്ത വ്യക്തമാക്കി. പൗരത്വഭേദഗതി നിയമത്തില്‍ നടക്കുന്ന പ്രതിഷേധങ്ങൾ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ച മുസ്ലീം സംഘടനകളുടെ യോഗത്തിന് ശേഷമാണ് സമസ്ത നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം തുടരാനാണ് യു.ഡി.എഫ് തീരുമാനം. 13ന് എറണാകുളത്തും 18ന് കോഴിക്കോടും വന്‍ റാലി നടത്തും. പ്രതിഷേധത്തിന് മുസ് ലിം സംഘടനകളുടെ സഹകരണം യു.ഡി.എഫ് ആവശ്യപ്പെട്ടു.
പൗരത്വ നിയമത്തിനെതിരെ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാനത്താകെ മനുഷ്യ ചങ്ങല തീര്‍ക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയാണ് മനുഷ്യച്ചങ്ങല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.