കാസർകോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന് ചട്ടഞ്ചാൽ മാലിക് ദീനാർ നഗരിയിൽ പതാക ഉയർന്നു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എ.പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് എന്നിവർ ചേർന്നാണ് പതാക ഉയർത്തിയത്.
സമസ്ത മുശാവറ അംഗങ്ങളായ അലവി സഖാഫി കൊളത്തൂർ, മൊയ്തീൻകുട്ടി ബാഖവി പൊന്മള, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, എൻ. അലി അബ്ദുല്ല, മജീദ് കക്കാട്, സൈതലവി ചെങ്ങര, മുസ്തഫ മാസ്റ്റർ കോഡൂർ, കെ.പി. ഹുസൈൻ സഅദി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാമിദ് ചൊവ്വ, യു.സി. അബ്ദുൽ മജീദ്, ഷാഫി ബാഅലവി തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മുഹമ്മദ് പറവൂർ, സയ്യിദ് ഹസനുൽ അഹ്ദൽ, അശ്രഫ് തങ്ങൾ ആദൂർ, സയ്യിദ് ജലാൽ ബുഖാരി മളഹർ തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം കർണാടക സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്തു.
സമസ്ത നൂറാം വാർഷികപ്രഖ്യാപന സമ്മേളനം ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിക്കും. സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രഖ്യാപനം നടത്തും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ, അലി ബാഫഖി തങ്ങൾ, കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, ഫസൽ കോയമ്മ തങ്ങൾ കുറാ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.