തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി പുതുതായി 253 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 10,257 ആയി. കേരളം മൂന്ന്, കര്‍ണാടക 24, ആന്ധ്രപ്രദേശ് 45, ബിഹാര്‍ 16, ബംഗാള്‍ 85, അസം 80 എന്നിങ്ങനെയാണ് പുതുതായി അംഗീകരിച്ച മദ്റസകളുടെ എണ്ണം.
കേരളത്തിന് പുറത്ത് ഹാദിയയുടെ കീഴില്‍ നടത്തിവന്ന മദ്റസകളാണ് ഇപ്പോള്‍ വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ അംഗീകരിച്ചത്. കോളജ് പഠനസമയം രാവിലെ 8.30 മുതല്‍ 1.30 വരെയാക്കിയ സര്‍ക്കാർ ഉത്തരവിലെ വെള്ളിയാഴ്ചയിലെ സമയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.