കോഴിക്കോട്: സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുരഞ്ജന ചർച്ചക്ക് നീക്കം. ലീഗ് അനുകൂല വിഭാഗം, സമസ്ത ആദർശ സംരക്ഷണ സമിതി രൂപവത്കരിച്ച് മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് നേതൃത്വം ഇരുവിഭാഗങ്ങളുമായും ചർച്ചക്ക് ശ്രമം ആരംഭിച്ചത്. അടുത്ത മുശാവറ കൂടുന്നതിനു മുമ്പ് ചർച്ചക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യം.
ആദർശ സംരക്ഷണ സമിതി മലപ്പുറത്ത് ചേരാനിരുന്ന യോഗം സമസ്ത നേതൃത്വത്തിന്റെ അഭ്യർഥന പ്രകാരം മാറ്റിവെച്ചു. സാദിഖലി തങ്ങളുടെ സൗകര്യമനുസരിച്ച് ചർച്ചയുടെ തീയതി നിശ്ചയിക്കുമെന്നാണ് അറിയുന്നത്.
സാദിഖലി തങ്ങളെ അപമാനിച്ച സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി എടുക്കണമെന്ന ആവശ്യത്തിൽനിന്ന് ലീഗ് അനുകൂല വിഭാഗം ഒരുനിലക്കും പിന്നോട്ടില്ലെന്ന സന്ദേശമാണ് നേതൃത്വത്തിന് നൽകിയിരിക്കുന്നത്.
സുപ്രഭാതത്തിലെ തെരഞ്ഞെടുപ്പ് പരസ്യ വിഷയത്തിൽ സമസ്ത അധ്യക്ഷൻ തന്നെ വീഴ്ച അംഗീകരിച്ച സാഹചര്യത്തിൽ ഇതിന് വഴിയൊരുക്കിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും സംരക്ഷണ സമിതി ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.