തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളില്‍നിന്നും ഇനിമുതല്‍ വിവരശേഖരണം ഐ.ടി@സ്കൂള്‍ പ്രോജക്ട് വികസിപ്പിച്ചെടുത്ത ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെൻറ് പോര്‍ട്ടൽ വഴി മാത്രം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ എല്ലാ വിശദാംശങ്ങളും ‘സമ്പൂര്‍ണ’യില്‍ ഉള്‍പ്പെടുത്തണം.
പൊതുവിദ്യാലയങ്ങള്‍ക്ക് പുറമേ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകള്‍ എന്നിവയുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തണം. നിലവില്‍ വിദ്യാഭ്യാസ വകുപ്പിലെയും മറ്റു വകുപ്പുകളിലെയും വിവിധ ഏജന്‍സികള്‍ക്ക് സോഫ്റ്റ്വെയര് വഴിയും അല്ലാതെയും ഒരേ വിവരംതന്നെ പലതവണ സ്കൂളുകള്‍ക്ക് നല്‍കേണ്ട അവസ്ഥ ഇതോടെ ഒഴിവാകും. വിവരശേഖരണം പേപ്പറിന് പകരം ഡിജിറ്റലാകും.
പരീക്ഷാഭവന്, എസ്.എസ്.എ, ആര്.എം.എസ്.എ, സ്റ്റാറ്റിക്സ് വിഭാഗം തുടങ്ങിയ ഏജന്‍സികള്‍ക്ക് ആവശ്യമായ വിവരങ്ങളും ഉള്‍പ്പെടുത്തും.
അഡ്മിഷന് രജിസ്റ്ററിെൻറ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടികളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍, വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കാവശ്യമുള്ള പട്ടികകള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, പ്രമോഷന് ലിസ്റ്റ്, സ്പോര്‍ട്സ്,സ്കൂള്‍ കലോത്സവം തുടങ്ങിയ മത്സരങ്ങള്‍ക്കാവശ്യമായ പ്രവേശന ഫോറങ്ങള്‍ തയാറാക്കല്‍, എസ്.എസ്.എല്‍.സി പരീക്ഷക്കുള്ള എ- ലിസ്റ്റ്, കുട്ടികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ ഇതിൽ ചേർക്കാനാകും. 2010 ലാണ് ഐടി@സ്കൂള്‍ പ്രോജക്ട് ഇൗ സോഫ്റ്റ്വെയര് പുറത്തിറക്കുന്നത്.
അഡ്മിഷന് രജിസ്റ്ററില്‍ വിദ്യാർഥികളുടെ പേര്, മതം, ജനനത്തീയതി എന്നിവ തിരുത്തുന്നതിന് ഡി.ഇ.ഒ, എ.ഇ.ഒ ഓഫിസര്മാര്ക്കുണ്ടായിരുന്ന അധികാരം അതത് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് നല്കി 2012-ല്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് ഇ-ഗവേണന്‍സ് നിര്‍വഹണത്തിലെ പ്രധാന ചുവടുവെപ്പായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ പശ്ചാത്തലത്തില്‍ കുട്ടി ഒന്നാം ക്ലാസില്‍ ചേരുന്നത് മുതല്‍ പഠന പുരോഗതി വിലയിരുത്താനും അഭിരുചി നിര്‍ണയംവരെ സാധ്യമാക്കാനും കഴിയുന്ന തരത്തില്‍ ‘സമ്പൂര്‍ണ’യെ മാറ്റുമെന്ന് ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.