തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യുന്നതിൽ ഭരണതലത്തിലെയും പൊലീസിലെയും ഉന്നതരുമായുള്ള ബന്ധമാണ് തടസമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അതിനാൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യമാണെന്നും സുധീരൻ പറഞ്ഞു.
സനലിെൻറ കുടുംബത്തിെൻറ സംരക്ഷണം പൂർണമായി സർക്കാർ ഏറ്റെടുക്കണം. ഹരി കുമാറിനെതിരായ റിപ്പോർട്ടുകൾ അവഗണിച്ചതിെൻറ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിയാനാവില്ല.
വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണം പൊലീസ് ഉന്നതരിലേക്ക് എത്താതെ അട്ടിമറിച്ച ഐ.ജി ശ്രീജിത്തിനെ ഈ കേസിെൻറയും മേൽനോട്ടം ഏൽപ്പിച്ചതിൽ ആശങ്കയുണ്ട്. തിങ്കളാഴ്ച സനലിെൻറ ഭാര്യയുടെ ഉപവാസ സമരത്തിൽ പങ്കെടുക്കുമെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.