കണ്ണൂർ: സംസ്ഥാനത്തെ പുഴകളില്‍നിന്നുള്ള മണല്‍വാരല്‍ ഈ വര്‍ഷംതന്നെ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രി കെ. രാജന്. തദ്ദേശ സ്ഥാപന പ്രസിഡന്റുമാരെ അധ്യക്ഷരാക്കിയുള്ള കടവ് കമ്മിറ്റികളെ പുനഃസംഘടിപ്പിച്ചാണ് മണല്‍വാരല്‍ ആരംഭിക്കുകയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഖനന സാധ്യത കണ്ടെത്തിയത്. കോഴിക്കോട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ സാധ്യതയുള്ള സൈറ്റുകള്‍ ഇല്ല. മാര്‍ച്ച് അവസാനത്തോടെ കടലുണ്ടി, ചാലിയാര്‍ എന്നീ നദികളിലെ മണല്‍ ഖനനം ആരംഭിക്കും. മലയോര പട്ടയത്തിന് മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.