കൊട്ടിയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി ചന്ദനമര മോഷണ കേസുകളിലെ പ്രതികള്‍ പൊലീസ് പിടിയിലായി. കാസർകോട് സ്വദേശിയും ഒരു സ്ത്രീയും ഉൾപ്പെട്ട സംഘമാണ് കൊട്ടിയത്ത് പിടിയിലായത്.
കാസർകോട് ചെങ്ങള കുന്നില്‍ ഹൗസില്‍ അബ്ദുൽ കരീം (49), കാസർകോട് കുണ്ടുകുഴി ചെടിക്കുണ്ട് ഹൗസില്‍ ഷാഫി (32), കൊല്ലം കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ അല്‍ബാന്‍ ഖാന് (39), അഞ്ചാലുംമൂട് കാഞ്ഞാവെളി തിനവിള താഴതില്‍ അബ്ദുൽ മജീദ് (43) എന്നിവര്‍ക്കൊപ്പം ബംഗളൂരു സ്വദേശിനി നേത്രാവതി (43) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷന് പരിധികളിലായി രജിസ്റ്റര്‍ ചെയ്ത ചന്ദനമര മോഷണകേസുകളുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി ജില്ല പൊലീസ് മോധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം ഡാന്‍സാഫ് ടീം അംഗങ്ങളും കൊട്ടിയം പൊലീസും ചേര്‍ന്ന് നടത്തിയ രഹസ്യനീക്കത്തിലാണ് ഇവര്‍ പിടിയിലായത്.
കൊട്ടിയത്തെ സ്വകാര്യ ലോഡ്ജില്‍ രണ്ട് മുറികളിലായി താമസിച്ചുവരുകയായിരുന്നു സംഘം. ഇവരില്‍നിന്ന് മരം മുറിക്കാനുള്ള അറക്കവാളുകളും പണവും പൊലീസ് പിടികൂടി. കൊട്ടിയം ഇന്‍സ്പെക്ടര്‍ വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്, എ.എസ്.ഐ ഫിറോസ്, സി.പി.ഒമാരായ പ്രവീണ്‍ചന്ദ്, സന്തോഷ് ലാല്‍, ബിന്ദു, രമ്യ എന്നിവരും ഡാന്‍സാഫ് ടീമംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു എന്നിവരും അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.