തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെകൂടി പ്രതിചേർത്തു. കരുവാറ്റ പാലവിള കോളനിയിൽ രതീഷിനെയാണ് (36) പ്രതിചേർത്തത്. സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയടക്കം മൂന്നുപേർക്ക് ഒളിത്താവളം ഒരുക്കി നൽകിയ കേസിലാണ് രതീഷിനെ പ്രതി ചേർത്തിരിക്കുന്നത്. കേസിലെ ആറാം പ്രതിയാണ് രതീഷ്.
കരുവാറ്റ സ്വദേശിയായ അരുൺ കുമാറിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന് കുറ്റപ്പുഴയിലെ ലോഡ്ജിൽ പാർപ്പിച്ച് ദേഹോപദ്രവം ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. ഈ കേസിൽ ഹരിപ്പാട് പൊലീസിെൻറ പിടിയിലായ രതീഷ് ആലപ്പുഴ സബ് ജയിലിൽ റിമാൻഡിലാണ്. തിങ്കളാഴ്ച തിരുവല്ല കോടതിയിൽ അപേക്ഷ നൽകി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.