സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ സ​ന്ദീ​പി​െൻറ ര​ണ്ട് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ

ഭാ​ര്യ സു​നി​ത​യു​ടെ കൈ​യി​ൽ​നി​ന്നും വാ​ങ്ങി ലാ​ളി​ക്കു​ന്നു

സന്ദീപിന്‍റെ കൊലപാതകം ആർ.എസ്​.എസ്​ ആസൂത്രണം ചെയ്​തത്​​​; സി.പി.എം സമാധാനത്തിനായി നിലകൊള്ളും -കോടിയേരി

തി​രു​വ​ല്ല: പെ​രി​ങ്ങ​ര ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​ബി. സ​ന്ദീ​പ് കു​മാ​റി​െൻറ കൊ​ല​പാ​ത​കം ബി.​ജെ.​പി - ആ​ര്‍.​എ​സ്.​എ​സ്. നേ​താ​ക്ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​താ​ണെ​ന്ന് സി.​പി.​എം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സ​ന്ദീ​പി​െൻറ ചാ​ത്ത​ങ്ക​രി​യി​ലെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ല​ന​ട​ത്താ​ന്‍ സം​ഘ്​​പ​രി​വാ​ര്‍ യു​വ​മോ​ര്‍ച്ച നേ​താ​വി​നെ നി​യോ​ഗി​ച്ചു. ഇ​യാ​ള്‍ കൂ​ട്ടു​പ്ര​തി​ക​ളെ ഏ​കോ​പി​പ്പി​ച്ചു. വി​വി​ധ ത​ല​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. പി​ന്നി​ലു​ള്ള നേ​താ​ക്ക​ളെ​യും നി​യ​മ​ത്തി​െൻറ മു​ന്നി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പൊ​ലീ​സ് മ​ല​ക്കം മ​റി​ഞ്ഞ​താ​യി ക​രു​തു​ന്നി​ല്ല. അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ് പ്ര​ധാ​നം. സ​ന്ദീ​പി​െൻറ കു​ടും​ബ​ത്തെ പാ​ര്‍ട്ടി സം​ര​ക്ഷി​ക്കും. ഭാ​ര്യ സു​നി​ത​ക്ക്​ സ്ഥി​രം വ​രു​മാ​ന​മു​ള്ള ജോ​ലി ഏ​ര്‍പ്പാ​ടാ​ക്കും. ര​ണ്ട് കു​ട്ടി​ക​ള്‍ക്കും ആ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന ത​ല​ത്തി​ല്‍ പ​ഠ​നം പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ള്ള എ​ല്ലാ ചെ​ല​വു​ക​ളും പാ​ര്‍ട്ടി വ​ഹി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ഭാ​ര്യ വി​നോ​ദി​നി​ക്കൊ​പ്പ​മാ​ണ് കോ​ടി​യേ​രി എ​ത്തി​യ​ത്. സ​ന്ദീ​പി​െൻറ മാ​താ​പി​താ​ക്ക​ളാ​യ ബാ​ല​ന്‍, ഓ​മ​ന, ഭാ​ര്യ സു​നി​ത, മ​ക്ക​ള്‍ എ​ന്നി​വ​രോ​ടൊ​പ്പം പ​ത്തു​മി​നി​റ്റോ​ളം ചെ​ല​വ​ഴി​ച്ചു. സ​ന്ദീ​പി​െൻറ ര​ണ്ട​ര മാ​സം പ്രാ​യ​മു​ള്ള മ​ക​ള്‍ ഇ​സ​യെ മ​ടി​യി​ലി​രു​ത്തി ലാ​ളി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ദേ​വ​സ്വം​ബോ​ര്‍ഡ് പ്ര​സി​ഡ​ൻ​റ്​ കെ. ​അ​ന​ന്ത​ഗോ​പ​ന്‍ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.  

Tags:    
News Summary - Sandeep's assassination planned by RSS; CPM will stand for peace - Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.