പരപ്പനങ്ങാടി: മദ്റസ വിദ്യാർഥിയുടെ മുഖത്തടിച്ച സംഘ് പരിവാർ സഹയാത്രികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.
ചെട്ടിപ്പടി കുപ്പിവളവിലെ ടി. രാമനാഥനാണ് പാൽ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. രാമനാഥൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇക്കഴിഞ്ഞ 19ന് മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ആനപ്പടി ഫലാഹുൽ മുസ്ലിമീൻ മദ്രസയിലെ എട്ടാം ക്ലാസ് വിദ്യാർഥിയെ രാമനാഥൻ സഞ്ചരിച്ച ബൈക്കിലിരുന്ന് അക്രമിച്ചു കടന്നുപോവുകയായിരുന്നു.
പരിക്കേറ്റ വിദ്യാർഥിയുടെ പരാതിയിൽ കേസ് എടുത്ത പൊലീസ് ഇയാൾ മാനസിക രോഗിയാണന്ന് പറഞ്ഞ് നിസാര വകുപ്പ് ചുമത്തി വിട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതേസമയം സംഭവത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ മുന്നറിയിപ്പ് അവഗണിച്ചതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.