ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ സന്തോഷ് ഈപ്പൻ അറസ്റ്റിൽ

കൊച്ചി: വിവാദമായ ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടിൽ യുനിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പന്‍റേത്. നേരത്തെ, മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റിനെ അറസ്റ്റ് ചെയ്തിരുന്നു. കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് സ​മു​ച്ച​യ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 4.50 കോടി​ കോ​ഴ ന​ൽ​കി​യെ​ന്നാണ് കേ​സ്​. കരാർ ലഭിക്കാൻ കോഴ നൽകിയയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ന്​ യു.​എ.​ഇ​യി​ലെ റെ​ഡ് ക്രെ​സ​ന്റ് ക​രാ​റു​കാ​രാ​യ യൂ​നി​ടാ​ക്കി​നു ന​ൽ​കി​യ 19 കോ​ടി​യി​ൽ 4.50 കോ​ടി കോ​ഴ​യാ​യി ന​ൽ​കി​യെ​ന്നാ​ണ് ഇ.​ഡി വിലയിരുത്തൽ. ലൈ​ഫ് മി​ഷ​ൻ കോ​ഴ ഇ​ട​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​ലാ​ണ്​ ഇ.​ഡി​യു​ടെ ല​ക്ഷ്യം.

Tags:    
News Summary - Santosh Eapen arrested in Life Mission corruption case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.