മുംബൈ: ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നതിനിടെ എൻ.സി.പി നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചd ശരദ്പവാർ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. എ.കെ. ശശീന്ദ്രനും മാണി സി. കാപ്പനും ടി.പി. പീതാംബരനും ഫെബ്രുവരി ഒന്നിന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും.
മാണി സി. കാപ്പന്‍ മുംബൈയിലെത്തി ശരദ് പവാറിനെ കണ്ടതിന് പിന്നാലെയാണ് നേതൃയോഗം വിളിപ്പിച്ചത്. ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ശരദ് പവാര്‍ പറഞ്ഞതായി മാണി സി. കാപ്പന്‍ പറഞ്ഞു. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തന്നെ മത്സരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
ഇന്ന് രാവിലെ മുംബൈയില്‍ വെച്ചായിരുന്നു ശരദ്പവാറും മാണി സി. കാപ്പനും കൂടിക്കാഴ്ച നടത്തിയത്. ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക് വന്നതോടെ പാലാ സീറ്റിനെച്ചൊല്ലിയാണ് തർക്കം. പാലാ സീറ്റ് ജോസ് കെ.മാണിക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് മാണി. സി. കാപ്പൻ. ഇല്ലെങ്കിൽ മുന്നണി വിട്ടുപോകണമെന്നാണ് കാപ്പന്‍റെ നിലപാട്.
അതേസമയം, പാലാ സീറ്റ് നിലനിര്‍ത്താന്‍ ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശരദ് പവാറും ഇടതു ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. ഇടതുമുന്നണി നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ ചര്‍ച്ച നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.