പത്രികകൾ തള്ളിയതിനെതിരെ സരിത നായർ ഹൈകോടതിയിൽ

കൊച്ചി: വയനാട്, എറണാകുളം ലോക്‌സഭ മണ്ഡലങ്ങളിൽ സമർപ്പിച്ച നാമനിർദേശ പത്രികകൾ വരണാധികാരികൾ തള്ളിയതിനെതിരെ സോളാ ർ കേസ്​ പ്രതിയായ സരിത എസ്. നായർ ഹൈകോടതിയിൽ ഹരജി നൽകി. രണ്ട്​ കേസിൽ കോടതി ശിക്ഷ വിധിച്ചത് അയോഗ്യതയാണെന്ന് വിലയി രുത്തിയാണ് പത്രികകൾ തള്ളിയതെന്നും മേൽകോടതികൾ ശിക്ഷ സസ്പെൻഡ് ചെയ്തിട്ടുള്ളതിനാൽ തനിക്ക് മത്സരിക്കാൻ അയോഗ്യതയില്ലെന്നുമാണ് സരിതയുടെ വാദം.

ഏപ്രിൽ അഞ്ചിന് നടന്ന സൂക്ഷ്മപരിശോധനയിലാണ് സരിതയുടെ പത്രികകൾ തള്ളിയത്. ഒരു കേസിൽ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി സരിതക്ക് മൂന്നു വർഷം തടവും ഒരുലക്ഷം രൂപ പിഴയും മറ്റൊരു കേസിൽ പത്തനംതിട്ട ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി മൂന്നു വർഷം തടവും 45 ലക്ഷം രൂപ പിഴയും വിധിച്ചത്​ ചൂണ്ടിക്കാണിച്ചാണ് പത്രികകൾ തള്ളിയത്.

എന്നാൽ, പെരുമ്പാവൂർ കോടതി വിധിക്കെതിരെ എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെച്ചിരുന്നെന്നും പത്തനംതിട്ട കോടതിയുടെ വിധിക്കെതിരെ ഹൈകോടതിയിൽ നൽകിയ അപ്പീലിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെച്ചതായും വ്യക്തമാക്കിയെങ്കിലും വരണാധികാരികൾ പത്രികകൾ തള്ളിയെന്നാണ് ഹരജിക്കാരിയുടെ ആക്ഷേപം.
Tags:    
News Summary - saritha nair- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.