തിരുവനന്തപുരം: സോളാർേകസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എന്നിവർക്കെതിരെ പീഡന, ബലാത്സംഗ കേസുകൾ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തു. സരിതാ നായർ ദക്ഷിണമേഖല എ.ഡി.ജി.പി എസ്. അനിൽകാന്തിന് സമർപ്പിച്ച ആറ് പരാതികളിൽ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലും കെ.സി. വേണുഗോപാൽ ഡൽഹിയടക്കം പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിെച്ചന്നാണ് പരാതിയിൽ പറയുന്നത്.
ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധപീഡനക്കേസുകൾ ചുമത്തിയിട്ടുണ്ട്. കെ.സി. വേണുഗോപാലിനെതിരെ ബലാത്സംഗത്തിനാണ് കേസ്. സരിത സമർപ്പിച്ച മറ്റ് നാല് പരാതികളിൽ മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ, അടൂർ പ്രകാശ് അടക്കം യു.ഡി.എഫിലെ മറ്റ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് പരിശോധിച്ചുവരുകയാണ്.
സോളാർകേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ മുമ്പാകെ സരിതയുേടതായി സമർപ്പിക്കപ്പെട്ട കത്തുകളിൽ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്നു. കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരേത്ത പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയിരുന്നില്ല.
ഡി.ജി.പി രാജേഷ് ദിവാെൻറ നേതൃത്വത്തിൽ ആറംഗസംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണം സാധിക്കില്ലെന്ന വിലയിരുത്തലാണുണ്ടായത്. തുടർന്ന് അന്വേഷണം വഴിമുട്ടി. ഇതോടെ സരിത വീണ്ടും സർക്കാറിനെ സമീപിക്കുകയായിരുന്നു.
ഒറ്റപ്പരാതിക്ക് പകരം പ്രത്യേകം പ്രത്യേകം പരാതികളിൽ വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാകുമെന്ന നിയമോപദേശം ക്രൈംബ്രാഞ്ചിന് ലഭിച്ചതോടെ സർക്കാർ വീണ്ടും അന്വേഷണത്തിന് പച്ചക്കൊടി കാട്ടി. തുടർന്നായിരുന്നു ആറുപരാതികളുമായി ആഴ്ചകൾക്ക് മുമ്പ് സരിത വീണ്ടും എ.ഡി.ജി.പി അനിൽകാന്തിന് മുന്നിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.