സരിത 27ന് ഹാജരാകണമെന്ന് സോളാര്‍ കമീഷന്‍

കൊച്ചി: സരിത എസ്. നായര്‍ ഈ മാസം 27ന് ഹാജരാകണമെന്ന് സോളാര്‍ അന്വേഷണ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. സരിതയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുഴല്‍പ്പണ ഇടപാടിന് ഉപയോഗിച്ചെന്ന മുന്‍ എം.എല്‍.എ ജോസ് കുറ്റ്യാനിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സരിത കമീഷനില്‍ ഹാജരാകേണ്ടിയിരുന്നതാണെങ്കിലും അവധിക്ക് അപേക്ഷിക്കുകയായിരുന്നു. എന്നാല്‍, നീണ്ട അവധി അനുവദിക്കാനാകില്ളെന്ന് കമീഷന്‍ അറിയിച്ചു.

30ന് ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കുന്നതോടെ കമീഷന്‍െറ തെളിവെടുപ്പ് നടപടിക്രമം അവസാനിക്കും. അതിനുശേഷം നോട്ടീസ് ലഭിച്ച സാക്ഷികള്‍ക്ക് അവരുടെ നിരപരാധിത്വത്തിന് തെളിവ് ഹാജരാക്കാനുണ്ടെങ്കില്‍ സമയം അനുവദിക്കും. ഫെബ്രുവരി 20 വരെയാണ് ഇതിന് സമയം.

കമീഷന്‍ അയച്ച എട്ട് ബി നോട്ടീസിന് തിങ്കളാഴ്ച മുന്‍ ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യം മറുപടി നല്‍കി. തന്‍െറ 40 വര്‍ഷത്തെ സര്‍വിസിനിടെ ഇത്തരമാരു നോട്ടീസ് ആദ്യമാണെന്നും നോട്ടീസിലെ ആവശ്യങ്ങള്‍ അന്യായമാണെന്നുമാണ് മറുപടി. കമീഷന്‍െറ അന്വേഷണ പരിധിയില്‍ വരുന്ന കാര്യങ്ങളായതിനാല്‍ എസ്.ഐ.ടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്ന് കമീഷന്‍ അറിയിച്ചു. വിശദമായ മറുപടി നല്‍കാന്‍ കെ.എസ്. ബാലസുബ്രഹ്മണ്യം മൂന്നാഴ്ച ആവശ്യപ്പെട്ടെങ്കിലും 31നകം കമീഷനില്‍നിന്ന് രേഖകള്‍ പരിശോധിച്ച് ഫെബ്രുവരി ആദ്യവാരം മറുപടി നല്‍കണമെന്നും ജസ്റ്റിസ് ശിവരാജന്‍ നിര്‍ദേശിച്ചു.

Tags:    
News Summary - saritha nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.