ശശികലക്ക് വീണ്ടും കുരുക്ക്; ഹാജരാവാൻ ഇ.ഡി നോട്ടീസ്

ചെന്നൈ: ജയിൽ മോചിതയായതിന് പിന്നാലെ വി.കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി ശശികലക്ക് നോട്ടീസ് അയച്ചു. ഫെബ്രുവരിയിൽ ഹാജരാവണം എന്നാണ് നിർദേശം. കർണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇ.ഡി ചെന്നൈ ഓഫീസ് ശശികലക്ക് നോട്ടീസ് അയച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ നാല് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കി ഇന്നലെയാണ് ശശികല ജയിൽ മോചിതയായത്. ബംഗളുരു ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ് ഇപ്പോൾ‌‍ ശശികല. ചികിത്സ പൂർത്തിയാക്കിയാൽ ശശികലക്ക് ചെന്നൈയിലേക്ക് മടങ്ങാം.

ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലക്ക് വൻ സ്വീകരണം നൽകാനാണ് ദിനകരപക്ഷം തീരുമാനിച്ചിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.