തിരുവനന്തപുരം: ഗ്രൂപ് താൽപര്യങ്ങൾക്ക് വഴങ്ങാതെ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിനു പിന്നാലെ അതേ മാതൃകയിൽ കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിലും തീരുമാനമെടുക്കാൻ ഹൈകമാൻഡിന് സാധിച്ചെങ്കിലും പുതിയ നേതൃത്വത്തിന് മുന്നിലുള്ളത് കടുത്ത വെല്ലുവിളികൾ. രണ്ടു ഗ്രൂപ്പുകൾക്ക് കീഴിൽ നിലയുറപ്പിച്ച പ്രവർത്തകരെയും നേതാക്കളെയും അതിൽനിന്ന് പുറത്തെത്തിച്ച് അവരിൽ പാർട്ടിവികാരം സൃഷ്ടിച്ചെടുക്കുകയാണ് ആദ്യ വെല്ലുവിളി. ഒപ്പം സംഘടനാദൗർബല്യം പരിഹരിക്കുകയെന്ന വലിയ കടമ്പയും. ഗ്രൂപ് സമ്മർദങ്ങൾ മറികടന്ന് വി.ഡി. സതീശൻ-കെ. സുധാകരൻ കൂട്ടുകെട്ടിന് ഇതിനെല്ലാം എത്രമാത്രം കഴിയുന്നെന്നതിനെ കൂടി ആശ്രയിച്ചായിരിക്കും കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും ഭാവി. ഗ്രൂപ്പുകളെ അവഗണിച്ചാണ് സതീശനെ പ്രതിപക്ഷനേതാവായി ഹൈകമാൻഡ് നിശ്ചയിച്ചത്. ഇതോടെ, ഇടഞ്ഞ ഗ്രൂപ് നേതാക്കൾ കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിൽ മൗനത്തിലായി. ഇത് അവസരമാക്കിയ ഹൈകമാൻഡ്, കെ. സുധാകരനെ പ്രതിഷ്ഠിച്ച് ഇനി ഏതെങ്കിലും ഗ്രൂപ് സമ്മർദങ്ങൾക്ക് വഴങ്ങാനിെല്ലന്ന സന്ദേശമാണ് നൽകിയത്.
തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയോടെ പ്രവർത്തകർക്ക് നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ പ്രതിപക്ഷനേതാവിനും കെ.പി.സി.സി അധ്യക്ഷനും തുല്യ ഉത്തരവാദിത്തമുണ്ട്. എങ്കിലും പാർട്ടിയെ ചലനാത്മകമാക്കുകയെന്ന വലിയ ബാധ്യത കെ.പി.സി.സി അധ്യക്ഷന് തന്നെയാണ്. സംഘടനയെ കെട്ടിപ്പടുക്കുന്നതിലപ്പുറം പിണങ്ങിനില്‍ക്കുന്ന നേതാക്കളെ ഒപ്പം നിര്‍ത്തുകയാണ് വലിയ വെല്ലുവിളി. എല്ലാവരെയും ഒപ്പം നിർത്തുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ഹൈകമാന്‍ഡ് അവഗണന ഉൾപ്പെടെ കാരണങ്ങളാല്‍ അസംതൃപ്തരായ നേതാക്കളുടെ പ്രതികരണം എങ്ങനെയാകുമെന്ന ആശങ്ക തുടരുകയാണ്. ഇതിനു പുറമെയാണ് തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിരാശപൂണ്ട അണികളുടെ ആത്മവിശ്വാസം തിരികെപ്പിടിക്കുകയെന്ന ദൗത്യം. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ പാർട്ടിക്കും മുന്നണിക്കും നഷ്ടമായ വോട്ട്ബാങ്ക് തിരിച്ചുപിടിക്കാൻ കഴിയുന്ന ശ്രമങ്ങളും ഇതോടൊപ്പം ആവശ്യമാണ്.
അതിലേക്കെല്ലാം കടക്കുംമുമ്പ് അടിമുടി അഴിച്ചുപണി നടത്തി സംഘടനയെ ചലനാത്മകമാക്കേണ്ടതുണ്ട്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് കാര്യപ്രാപ്തിക്ക് മുന്‍ഗണന നല്‍കി പുനഃസംഘടന നടത്തുേമ്പാൾ ഗ്രൂപ് നേതാക്കളെ അധ്യക്ഷന് വിശ്വാസത്തിലെടുക്കേണ്ടിവരും. മെറിറ്റ് മാനദണ്ഡമാക്കിയുള്ള പുനഃസംഘടനയോട് ഗ്രൂപ് നേതൃത്വം എത്രത്തോളം സഹകരിക്കുമെന്നതും പുതിയ പോരിന് അഴിച്ചുപണി വഴിതുറക്കുമോയെന്നതും കാത്തിരുന്നു കാണേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.