പാലാ ബിഷപ്പിനെ തള്ളി അങ്കമാലി അതിരൂപത; അപരമത വിദ്വേഷം മതബോധ നിരാസമാണെന്ന്​ സത്യദീപം

കൊച്ചി: പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടി​ലിന്‍റെ വിവാദ പ്രസംഗവും തുടർന്നുണ്ടായ വിദ്വേഷ പ്രചരണവും തള്ളി അങ്കമാലി അതിരൂപത. 'അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം 'സാധ്യമാക്കുന്ന' അഭിനവ അധ്യയനരീതികള്‍ മതബോധനമല്ല, മതബോധ നിരാസംതന്നെയെന്ന് മനസ്സിലാക്കണ'മെന്ന് എറണാകുളം അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ 'സത്യദീപ'ത്തിന്‍റെ എഡിറ്റോറിയൽ വ്യക്തമാക്കി.

അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം 'സാധ്യമാക്കുന്ന' അഭിനവ അധ്യയനരീതികള്‍ മതബോധനമല്ല, മതബോധ നിരാസം തന്നെയെന്ന് മനസ്സിലാക്കണം. നമ്മുടെ യുവതീയുവാക്കള്‍ പ്രണയക്കുരുക്കില്‍ക്കുടുങ്ങി നഷ്ടെപ്പടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമായതുകൊണ്ടാകാമെന്ന തിരിച്ചറിവില്‍ തിരികെ നടത്തണം. എന്തുകൊണ്ട് ക്രിസ്തു അവര്‍ക്ക് ലഹരിയാകുന്നില്ല എന്ന് നാം സ്വയം ചോദിക്കണം. വി. കുര്‍ബാനയെക്കുറിച്ച് പഠിപ്പിച്ചു, കുര്‍ബാനായാകാന്‍ മറന്നു; സഭയെപ്പറ്റി പഠിപ്പിച്ചു, സഭാ സംരക്ഷണം ക്രിസ്തീയമാകണമെന്നു പറയാന്‍ മറന്നു. 12 വര്‍ഷത്തെ വിശ്വാസ പരിശീലനത്തിനൊടുവില്‍ അവരില്‍ ശേഷിക്കുന്നതെന്ത് എന്നതിനെപ്പറ്റി ആത്മപരിശോധന വേണം. -സത്യദീപം എഡിറ്റോറിയൽ പറയുന്നു.

'അവർ ആദ്യം പറയട്ടെ' എന്ന തലക്കെട്ടിൽ മുഖപ്രസംഗത്തിൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച പ്രതീക്ഷകളും ആശങ്കകളും മതബോധന പാഠ്യരീതികളിൽ വരുത്തേണ്ട മാറ്റങ്ങളും പങ്കുവെക്കുന്നുണ്ട്. 



Tags:    
News Summary - sathyadeepam editorial against hatred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.