മഞ്ചേരി:അതിജീവനത്തിന് മറ്റൊരു പേരുണ്ടെങ്കിൽ അത് സൈറാ ബാനുവെന്ന 49 കാരിയാണ്. അർബുദത്തെ മനക്കരുത്തുകൊണ്ടും ധ ൈര്യം കൊണ്ടും തോൽപിച്ചവൾ. മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂനിറ്റിെൻറ ചുമതല വഹിക്കുന ്ന സൈറയുടെ ജീവിതം മാറിമറിയുന്നത് 1992ലാണ്. കൊരമ്പയിൽ ആശുപത്രിയിൽ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു അന്ന്. പഠനത്തിെൻറ അവസാന കാലത്ത് ജനുവരിയിൽ കാലിന് ചെറിയ വേദന അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല.
വേദനയുടെ കാഠിന്യം കൂടിയതിനെ തുടർന്ന് എക്സ് റേ എടുത്തതോടെയാണ് ഓസ്റ്റിയോജനിക് സർക്കോമ എന്നയിനം അർബുദം വലതു തുടയെല്ലിനെ പിടികൂടിയത് അറിഞ്ഞത്. അതേവർഷം ജൂൺ അഞ്ചിന് കാല് മുറിച്ചുമാറ്റി. ഒരുവർഷത്തോളം തിരുവനന്തപുരം ആർ.സി.സിയിൽ ഡോ. വി.പി ഗംഗാധരെൻറ ചികിത്സയിൽ കഴിഞ്ഞു. ഡോക്ടറുടെ സ്നേഹവും പരിലാളനയുമാണ് ജീവിതം തിരികെ തന്നതെന്ന് സൈറ പറയുന്നു. എട്ട് മാസത്തോളം കീമോ ചെയ്തു. തുടർന്ന് ഒരുവർഷത്തെ വിശ്രമത്തിന് ശേഷം നഴ്സിങ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി അതേ ആശുപത്രിയിൽ 1994 മെയ് ഒന്നിന് നഴ്സായി ജോലിയിൽ പ്രവേശിച്ചു.
ആശുപത്രിയിൽ നിന്നും ചികിത്സക്കായി പോയ മേയ് ഒന്നിനു തന്നെ തിരിച്ചെത്തി. കൃത്യമായ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കൂടുതൽ കരുത്തോടെ. പഠിച്ച ജോലി ചെയ്യണമെന്ന നിശ്ചയാർഢ്യമാണ് അവരെ വീണ്ടും ആശുപത്രിയിലെത്തിച്ചത്. അതിൽ 100ശതമാനം വിജയിക്കുകയും ചെയ്തു. ഇന്ന് ഒരുപാട് രോഗികൾക്ക് കരുതലും സ്നേഹവും നൽകുന്ന മാലാഖയാണ് സൈറ. അത്യാഹിത വിഭാഗത്തിലുള്ള നിരവധി രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചു.
15ാം വയസ് മുതൽ തന്നെ സ്വപ്നമായിരുന്നു നഴ്സിങ് ജോലി. അതുകൊണ്ടാണ് ശരീരം തളർത്തിയിട്ടും മനക്കരുത്ത് കൊണ്ടുമാത്രം തിരിച്ചുവരാൻ സാധിച്ചതെന്ന് സൈറ പറയുന്നു. കുടുംബവും ആശുപത്രി മാനേജ്മെൻറും പൂർണ പിന്തുണയും നൽകി. തിരൂർക്കാട് സ്വകാര്യ സ്കൂളിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന മുഹമ്മദ് നൗഫലാണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.