കടയ്ക്കൽ: സ്വകാര്യ ചാനൽ പരിപാടിയിലേയ്ക്ക് പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ചുവെന്ന ആക്ഷേപത്തിൽ, വിശദീകരണവുമായി വനിതാ കമ്മിഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍.
കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ട നിലമേൽ കൈതോട്ടെ വിസ്മയയുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ .തങ്ങളും മനുഷ്യരാണെന്നും കടന്നു പോകുന്നത് കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ്
പരാതി പറഞ്ഞ് നിരവധി സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്. പല സ്ത്രീകളും തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകില്ല. ഒരു സ്ത്രീക്ക് ദുരനുഭവം ഉണ്ടായാല്‍ പെട്ടെന്ന് വനിതാ കമ്മിഷന് ഓടിയെത്താന്‍ സാധിക്കില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പറയും.
എല്ലാ പരാതിക്കാരോടും ഇക്കാര്യം പറയാറുണ്ട്. സാധാരണക്കാരാണെങ്കിലും ആരാണെങ്കിലും തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മുഴുവനായും മനസിലാക്കിയല്ല പ്രതികരിക്കുന്നത്. ചിലപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകും. അങ്ങനെ ബോള്‍ഡായി സംസാരിക്കേണ്ട സന്ദര്‍ഭങ്ങള്‍ വരുമെന്നും ജോസഫൈന്‍ പറഞ്ഞു.സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുവെന്നായിരുന്നുവെന്ന പരാതിയുമായി വിളിച്ച യുവതിയോട് എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു.
അതിനു യുവതി നല്‍കിയ മറുപടിക്ക് എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് ജോസഫൈന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് നിന്ന് ഇവരെ മാറ്റണമെന്ന ആവശ്യവും ഉയർന്നിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.