തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം പ്രവർത്തിച്ച എസ്.ബി.ഐ ബാങ്ക് ശാഖ ആക്രമിച് ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഇടത് സംഘടന നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ആക്രമ ണക്കേസിൽ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ രേഖപ്പെടുത്തിയ നഷ്ടത്തേക്കാൾ 17,000 രൂപ കുറവാണ് കേൻറാൺമെൻറ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ. പരമാവധി രണ്ട് വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2019 ജനുവരി ഒമ്പതിന് ഇടത് സംഘടനകൾ നടത്തിയ പണിമുടക്ക് ദിവസം രാവിലെയായിരുന്നു സംഭവം.
എസ്.ബി.ഐ മെയിൻ ട്രഷറി ശാഖയിലെ മൊബൈൽ ഫോൺ, ലാൻഡ് ഫോൺ, മാനേജരുടെ ക്യാബിൻ എന്നിവ ആക്രമിച്ചതുകാരണം ബാങ്കിന് 1.5 ലക്ഷം നാശനഷ്ടം ഉണ്ടായി എന്നാണ് അന്നത്തെ ബാങ്ക് മാനേജർ സന്തോഷ് നൽകിയ പരാതി. കുറ്റപത്രത്തിൽ നഷ്ടം 1,33,000 രൂപയായി കുറഞ്ഞു.
എൻ.ജി.ഒ യൂനിയൻ തൈക്കാട് ഏരിയ സെക്രട്ടറി അശോക്, ജില്ല സെക്രേട്ടറിയറ്റ് അംഗം ഹരിലാൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ പി.കെ. വിനുകുമാർ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം ജില്ല പ്രസിഡൻറുമായ അനിൽകുമാർ, ചരക്ക് സേവന നികുതി വകുപ്പിലെ എൻഫോഴ്സ്മെൻറ് ഇൻസ്പെക്ടറും എൻ.ജി.ഒ സംസ്ഥാന കമ്മറ്റി അംഗവുമായ സുബാഷ് ബാബു, പബ്ലിക് ഹെൽത്ത് ലാബ് ജീവനക്കാരനും യൂനിയൻ നേതാവുമായ ബിജു രാജ്, ട്രഷറി ഡയറക്ടറേറ്റിലെ ജീവനക്കാരനായ ശ്രീവത്സൻ, ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥൻ സുരേഷ് കുമാർ എന്നിവരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.