തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ വായ്പാ കുടിശ്ശികയുടെ പേരിൽ വീട് ജപ്തി ചെയ്ത നടപടി എസ്.ബി.ഐ പിൻവലിച്ചു. വായ്പ കുടിശ്ശികയുടെ പേരിൽ കഴിഞ്ഞ ദിവസമാണ് ബാങ്ക് അധികൃതൽ വീട് ജപ്തി ചെയ്ത് പതിനൊന്നുകാരിയെയും മാതാപി താക്കളെയും പെരുവഴിയിലിറക്കിയത്. തുടർന്ന് നാട്ടുകാരിൽ നിന്നും വൻപ്രതിഷേധം ഉയർന്നതിനെ തുടർന്ന് തിരിച്ചടവു തുകയിൽ ഇളവു വരുത്താൻ ബാങ്ക് തയാറായി. ബാക്കി വന്ന തുക സംഘടനകളും സ്വകാര്യ വ്യക്തികളും അടച്ചതോടെയാണ് ബാങ്ക് വീടിെൻറ താക്കോൽ തിരിച്ചു നൽകിയത്.
നെടുമങ്ങാട് കുളപ്പാറ സ്വദേശികളായ ബാലുവും കുടുംബവുമാണ് വീട് നഷ്ടപ്പെട്ട് പെരുവഴിയിലേക്കിറങ്ങിയത്. സ്കൂളിൽ നിന്നെത്തിയ ആറാംക്ലാസുകാരി യൂണിഫോം പോലും മാറാനാകാതെ രാത്രി വെളുക്കുവോളം അച്ഛനും അമ്മക്കും ഒപ്പം വീടിന് പുറത്തിരുന്നു. മാധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരും വിഷയമേറ്റെടുത്തു. സംഭവം വാർത്തയായതിനെ തുടർന്ന് സ്ഥലം എം.എൽ.എ ബാങ്ക് അധികൃതരുമായി ചർച്ച നടത്തി.
പഞ്ചായത്തിൽ നിന്നു ലഭിച്ച മൂന്നു സെൻറിൽ വീടു വയക്കുന്നതിനായി 2014 ൽ രണ്ടു ലക്ഷത്തി അൻപത്തി ഒന്നായിരം ലോണെടുത്തത്. 93000 രൂപ തിരിച്ചടച്ചിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ പലിശ സഹിതം 2.94 ലക്ഷം രൂപ അടക്കണമെന്ന് ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. തുകയില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ആദ്യം ഇതിനു തയാറായില്ല. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധവും മാധ്യമങ്ങളിൽ വാർത്തയുമായതിനെ തുടർന്ന് ബാങ്ക് 94,000 രൂപയുടെ ഇളവ് നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.