തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനമുണ്ടായതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് പട്ടികജാതി-പ ട്ടിക വർഗ കമീഷെൻറ നോട്ടീസ്. കമീഷൻ അംഗം എസ്.അജയകുമാർ ഫേസ്ബുക്കിലൂടെയാണ് നോട്ടീസ് അയച്ച വിവരം അറിയിച ്ചത്.
ശബരിമലയിൽ പ്രവേശിച്ച യുവതികളിൽ ഒരാൾ ദലിത് ആയതുകൊണ്ട് നടത്തിയ ശുദ്ധിക്രിയ അയിത്താചാരമായി കണക് കാക്കാവുന്നതാണെന്നും അതിനാലാണ് നോട്ടീസ് അയച്ചതെന്നും അജയകുമാർ വ്യക്തമാക്കി.
ഇൗ മാസം 17ന് കമീഷന് മുമ്പാകെ ഹാജരാവാൻ തന്ത്രിക്ക് നിർദേശം നൽകിയിരുന്നു. അതിന് തയാറാകാത്തതിനാൽ തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. തന്ത്രി നാട്ടിലെ ഭരണഘടനക്കും നിയമവ്യവസ്ഥക്കും അതീതനല്ലെന്നും കെ.അജയകുമാർ വ്യക്തമാക്കി.
ഫേസ്ബുക്ക്പോസ്റ്റിെൻറ പൂർണ്ണരൂപം
ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി - വർഗ്ഗ കമ്മീഷൻ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജർ ആവാൻ നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മീഷൻ മെമ്പറായ ഞാൻ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ സവർണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന പട്ടിക ജാതി - പട്ടിക വർഗ കമ്മീഷൻ ശക്തമായി ഇടപെടുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.