മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക്​ നല്‍കുന്നത് നാമമാത്ര സ്കോളര്‍ഷിപ്

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കേണ്ട നിര്‍ബന്ധിത വാര്‍ഷിക സേ്കാളര്‍ഷിപ് തുക നല്‍കുന്നത് നാമമാത്രമായെന്ന് രക്ഷിതാക്കളുടെ പരാതി. സേ്കാളര്‍ഷിപ്​(പ്രതിമാസം 1000 രൂപ), വസ്ര്തങ്ങള്‍ക്കുള്ള ബത്ത(800), പഠനസഹായികള്‍ക്കും വിദ്യാഭ്യാസ  സാമഗ്രികള്‍ക്കുമുള്ള ബത്ത (1400), ഡേ സേ്കാളര്‍ക്കുള്ള യാത്രബത്ത (പ്രതിമാസം 400), ഉല്ലാസയാത്ര, പഠനപര്യടനം എന്നിവക്കുള്ള ബത്ത (1000) എന്നിങ്ങനെ പ്രതിവര്‍ഷം 20,000 രൂപയാണ് മൊത്തം തുകയായി നല്‍കേണ്ടത്. എന്നാല്‍, 90 ലേറെ ശതമാനം തദ്ദേശസ്ഥാപനങ്ങളും ഒരു വര്‍ഷത്തേക്ക് 1000 രൂപയും 2000 രൂപയുമെല്ലാമാണ് നല്‍കുന്നത്. ചുരുക്കം ചില പഞ്ചായത്തുകള്‍ മാത്രമാണ് 15,000 രൂപയെങ്കിലും നല്‍കാന്‍ തയാറാവുന്നത്. 

കോഴിക്കോട് ജില്ലയില്‍ ഒളവണ്ണ പഞ്ചായത്തുമാത്രം 20,000 രൂപ നല്‍കുമെന്ന് ഉറപ്പുകൊടുത്തിട്ടുണ്ട്. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കുറേക്കൂടി കാര്യക്ഷമമാണ്. ബാക്കി ജില്ലകളിലെ മിക്ക പഞ്ചായത്തുകളും സേ്കാളര്‍ഷിപ് തുക നല്‍കുന്നതില്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നത്.  ഭിന്നശേഷിക്കാര്‍ക്കാണ് പ്രഥമ പരിഗണനയെന്ന് ഓരോ സര്‍ക്കാറും നേതാക്കന്മാരും പറയുമെങ്കിലും പലപ്പോഴും അവര്‍ക്കുള്ള ആനുകൂല്യം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണെന്ന് മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ ഭാരവാഹികള്‍ പറഞ്ഞു.

2012ലാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കീഴില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സേ്കാളര്‍ഷിപ് നല്‍കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. സേ്കാളര്‍ഷിപ് നല്‍കുന്നതിനാവശ്യമായ തുക വകയിരുത്തിക്കൊണ്ടുള്ള പ്രോജക്ട് ഗ്രാമപഞ്ചായത്തുകളും ബ്ളോക്ക്, ജില്ല പഞ്ചായത്തുകളും നഗരസഭകളും ഏറ്റെടുക്കണമെന്നായിരുന്നു നിര്‍ദേശം.

ആദ്യ വര്‍ഷങ്ങളില്‍ പ്രാബല്യത്തില്‍ വരാത്തതിനാലും മിക്ക തദ്ദേശസ്ഥാപനങ്ങളും അവഗണിച്ചതിനാലും 2016ല്‍ ഉത്തരവില്‍ ഭേദഗതി വരുത്തി. 2016 ജനുവരിയില്‍ പുതിയ ഉത്തരവിറങ്ങിയെങ്കിലും ഇതും പാലിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ തയാറാവുന്നില്ല. ഫണ്ടില്ളെന്നാണ് പല സ്ഥാപനങ്ങളും ഇതിന് കാരണംപറയുന്നത്. ഓരോ വര്‍ഷത്തെയും സേ്കാളര്‍ഷിപ് തുക അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷവും പലര്‍ക്കും നല്‍കിയ സേ്കാളര്‍ഷിപ് തുക വളരെക്കുറവായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സെ്പഷല്‍ എംപ്ളോയ്മെന്‍റ് എക്സേ്ചഞ്ച് രജിസ്ട്രേഷന്‍ പരിപാടിയില്‍ പങ്കെടുത്ത രക്ഷിതാക്കളിലേറെപ്പേരും ഊ പരാതിയുമായി രംഗത്തത്തെി. കഴിഞ്ഞ വര്‍ഷത്തെ തുക വിതരണം ചെയ്യാനായ സാഹചര്യത്തില്‍ ഇത്തവണയെങ്കിലും മുഴുവന്‍ തുക നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

Tags:    
News Summary - scholarship for mentaly challenged people is only in names

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.