തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ ലയനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ ആ രംഭിച്ച പ്രക്ഷോഭം യു.ഡി.എഫ് ഏറ്റെടുക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക ്ഷ്യമിട്ട് ശാസ്ത്രസാഹിത്യപരിഷത്തിെൻറ അജണ്ടകളാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടി െൻറ മറവിൽ സർക്കാർ നടപ്പാക്കുന്നതെന്ന പ്രചാരണത്തോടെയായിരിക്കും യു.ഡി.എഫ് സമരം ഏറ്റെടുക്കുക. ഇതിെൻറ മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരരംഗത്തുള്ള അധ്യാപക സംഘടനകളുടെ സംയുക്ത യോഗം വിളിച്ചു.
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കേൻറാൺമെൻറ് ഹൗസിലാണ് യോഗം. സ്കൂൾ ലയനത്തിനെതിരെ രംഗത്തുവന്ന എൻ.എസ്.എസിെൻറ അധ്യാപക സംഘടനയായ ഡി.എസ്.ടി.എയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമരം യു.ഡി.എഫ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച യോഗത്തിൽ പ്രഖ്യാപനമുണ്ടാകും.
ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസമന്ത്രി ചർച്ച നടത്തുന്നുണ്ട്. യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടും പ്രതിപക്ഷ നേതാവ് വിളിച്ച യോഗത്തിൽ ചർച്ചയാകും. നേരത്തേ കഴിഞ്ഞ 20ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിൽനിന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ഒന്നടങ്കം ഇറങ്ങിപ്പോയിരുന്നു. നിയമസഭ തിങ്കളാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ സഭക്കകത്തും വിഷയം ഉന്നയിക്കാനാണ് യു.ഡി.എഫ് നീക്കം.
സ്കൂളുകളുടെ അക്കാദമിക്, ഘടനതലങ്ങളിൽ മാറ്റം വരുത്തുന്നതിനായി സർക്കാർ നിയോഗിച്ച സമിതിയിൽ മതിയായ വിദഗ്ധർ ഇല്ലായിരുന്നെന്നും പരിഷത് നേതാക്കളായിരുന്നു സമിതിയിലെന്നും പ്രതിപക്ഷ സംഘടനകൾ രമേശ് ചെന്നിത്തലയെ ധരിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനകളുടെ യോഗം നേരത്തേ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ സംഘടനകളുടെ യോഗം പ്രതിപക്ഷ നേതാവ് നേരിട്ട് വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.