കുറ്റ്യാടി: കോവിഡ് വ്യാപനം കാരണം വെള്ളിയാഴ്ച മുതൽ വീണ്ടും സ്കൂളുകൾ അടക്കാൻ തീരുമാനിച്ചതോടെ താൽക്കാലിക അധ്യാപകർ പടിയിറങ്ങേണ്ട സ്ഥിതിയിൽ. ദീർഘകകാല അവധിക്ക് ശേഷം സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചവരാണ് പുറത്തിറങ്ങേണ്ട സ്ഥിതിയായത്.
മറ്റു ജോലികൾ പോലും ഉപേക്ഷിച്ച് അധ്യാപനത്തിന് വന്നവർ കൂട്ടത്തിലുണ്ട്. കുടുംബം പട്ടിണിയാവുന്ന സാഹചര്യമാണുണ്ടാവുക. താൽക്കാലിക അധ്യാപന ജോലിയിലുള്ള ഭൂരിഭാഗം പേരും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരും രണ്ട് വർഷമായി ഫിക്സേഷൻ നടക്കാത്തതിനാൽ നിയമനം ലഭിക്കാത്തവരുമാണ്. അതിനാൽ
അടച്ചിടുന്ന ദിവസങ്ങളിൽ ഓൺലൈൻ പഠനപ്രവർത്തനങ്ങളിൽ താൽക്കാലിക അധ്യാപകരെയും പങ്കാളികളാക്കണമെന്നും വേതനം ലഭ്യമാക്കണമെന്നും താൽക്കാലിക അധ്യാപക കൂട്ടായ്മയുടെ ഭാരവാഹികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.