തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിെൻറ വേദി മാറ്റുെന്നന്ന വാർത്തകൾ നിഷേധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതിൽ ക്യു.െഎ.പി യോഗത്തിൽ ഡി.പി.െഎ പ്രതിഷേധവും രേഖപ്പെടുത്തി. അധ്യയനദിനങ്ങൾ തികയാത്ത സാഹചര്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷ മാറ്റുന്നത് സംബന്ധിച്ച് മാത്രമേ ക്യു.െഎ.പി യോഗത്തിെൻറ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂവെന്ന് ഡി.പി.െഎ കെ.വി. മോഹൻകുമാർ പറഞ്ഞു.
വേദിയും തീയതിയും മാറ്റുന്നത് പരിഗണനയിലില്ല. തൃശൂർ ചേർപ്പ് സി.എൻ.എൻ സ്കൂളിൽ വിദ്യാർഥികളെകൊണ്ട് നിർബന്ധിത ‘ഗുരുപാദപാദ പൂജ’ നടത്തിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും ഡി.പി.െഎ യോഗത്തിൽ അറിയിച്ചു.
സ്കൂൾ മാനേജറിൽനിന്നും ഹെഡ്മാസ്റ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. മറുപടി പരിശോധിച്ച് നടപടി സ്വീകരിക്കും. വിദ്യാലയങ്ങളുടെ മതേതരസ്വഭാവം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പരിപാടികൾ നടത്താൻ പാടില്ല. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പിെൻറ അനുമതിയില്ലാതെ ഒരു പാഠ്യേതര പരിപാടിയും നടത്താൻ പാടില്ലെന്നും ക്യു.െഎ.പി യോഗം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.