ഉച്ചഭക്ഷണ പദ്ധതി: അനുവദിച്ചത് കുറഞ്ഞ തുകയെന്ന്

കൊച്ചി: സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തതിന്റെ ജൂണിലെ തുക അപര്യാപ്തമെന്ന്​ ഹരജിക്കാരായ അധ്യാപക സംഘടനകൾ ഹൈകോടതിയിൽ. ജൂണിലെ തുക അനുവദിച്ചെന്ന് സർക്കാർ അറിയിച്ചപ്പോഴാണ് ഇക്കാര്യം ബോധിപ്പിച്ചത്. തങ്ങൾക്ക് ഇതുവരെ തുക ലഭിച്ചിട്ടില്ല. അനുവദിച്ചത് മുട്ടയുടെയും പാലിന്റെയും തുക കുറച്ചുള്ളതാണെന്നും ഹരജിക്കാർ വിശദീകരിച്ചു.

വിശദീകരണപത്രിക നൽകാൻ സർക്കാറിനോട് നിർദേശിച്ച ജസ്റ്റിസ് സിയാദ് റഹ്മാൻ, വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. ജൂണിലെ തുക 15നകം നൽകുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു. തിങ്കളാഴ്ച ഹരജി പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവും ഹാജരാക്കി. കെ.പി.എസ്.ടി.എ അടക്കം അധ്യാപക സംഘടനകൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

Tags:    
News Summary - School Meal Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.