തിരുവനന്തപുരം: മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ വിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ മൂന്നിൽനിന്ന് ആറിലേക്ക് മാറ്റി. മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
ജൂൺ നാലിന് ചെറിയ പെരുന്നാളിന് സാധ്യതയുള്ളതിനാൽ തലേദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയാസം സൃഷ്ടിക്കുമെന്നും ആറിലേക്ക് മാറ്റണമെന്നും വ്യാപകമായ ആവശ്യം ഉയർന്നിരുന്നു. ബുധനാഴ്ച പ്രതിപക്ഷനേതാക്കൾ ഇക്കാര്യം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് വൈകീട്ട് ചേർന്ന മന്ത്രിസഭയോഗം തീരുമാനമെടുത്തത്. സ്കൂളുകളിലെ പ്രവേശനോത്സവവും ആറിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.