തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ കുട്ടികൾക്ക് പുതിയ അധ്യയന വർഷം പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ, അംഗീകാരമുള്ള സ്കൂളുകളിൽ പ്രവേശന പരീക്ഷ നടത്താൻ സർക്കാർ അനുമതി നൽകി. ദേശീയ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം അംഗീകാരമില്ലാത്ത അൺ എയ്ഡഡ് സ്കൂളുകൾക്ക് ഇനി പ്രവർത്തനം തുടരാനാകില്ല. അവിടങ്ങളിൽ ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) നൽകാൻ അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾക്ക് അധികാരമില്ലാത്തതിനാൽ നൂറുകണക്കിന് വിദ്യാർഥികളുടെ തുടർപഠനം അസാധ്യമായ സാഹചര്യമായിരുന്നു. ഇവിടങ്ങളിലെ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ പ്രവേശനം നേടുന്നതിന് ചേരാനാഗ്രഹിക്കുന്ന സ്കൂളിൽ പ്രവേശന പരീക്ഷ എഴുതിയാൽ മതി.അംഗീകാരമുള്ള സ്കൂളുകൾക്ക് പരീക്ഷ നടത്തി ഇത്തരം കുട്ടികളെ വയസ്സ് അടിസ്ഥാനത്തിൽ അതത് ക്ലാസുകളിൽ പ്രവേശനം നൽകാമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ അധ്യയന വർഷത്തേക്ക് മാത്രമാണ് ഇത്തരത്തിലുള്ള പ്രവേശനാനുമതി സർക്കാർ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.