തിരുവനന്തപുരം: പള്ളിക്കൂടമുറ്റങ്ങളിൽ ആരവങ്ങളും വിടപറച്ചിലിെൻറ വേദനകളുമി ല്ലാതെ അധ്യയനവർഷത്തിന് അവസാനം. മഹാമാരിയെ പ്രതിരോധിക്കാൻ പരീക്ഷകളെല്ലാം മാറ്റിവെച്ച് സ്കൂളുകൾ നേരേത്ത അടച്ചതോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും കാണാമറയത്തിരുന്നുള്ള വിടപറച്ചിലിെൻറ വർഷം കൂടിയായി. വർഷങ്ങളോളം അധ്യാപകനായി സേവനമനുഷ്ഠിച്ച സ്കൂളിൽ സഹപ്രവർത്തകരെ ഒരിക്കൽകൂടി കാണാനാകാതെ വിരമിക്കലിലേക്ക് നീങ്ങിയ അനേകം പേർക്കും ഇൗ അധ്യയന വർഷാവസാനം തീരാവേദനയായി.
അധ്യാപകർക്ക് പിന്നീട് യാത്രയയപ്പ് ഒരുക്കാനുള്ള തീരുമാനത്തിലാണ് ചില വിദ്യാലയങ്ങൾ. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളും മറ്റു പരീക്ഷകളും ഷെഡ്യൂൾ പ്രകാരം മാർച്ച് 31ന് മുമ്പ് അവസാനിക്കേണ്ടതായിരുന്നു. എന്നിരുന്നാലും മാർച്ച് 31ന് മിക്ക സ്കൂളുകളിലും വിരമിക്കുന്ന അധ്യാപകർക്കും സ്കൂൾ വിടുന്ന കുട്ടികൾക്കുമുള്ള യാത്രയയപ്പ് ദിനമാകുന്നതാണ് രീതി. വർഷങ്ങളോളം ഒന്നിച്ചിരുന്ന സഹപാഠികൾ അേത പള്ളിക്കൂടമുറ്റത്ത് കണ്ടുമുട്ടാനാകാതെ വിടപറയേണ്ടി വന്ന വേദനയാണ് വിദ്യാർഥികൾ പങ്കുവെക്കുന്നത്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിദ്യാർഥികൾ ശേഷിക്കുന്ന പരീക്ഷ ദിനങ്ങളിൽ സഹപാഠികളെ കണ്ടുമുട്ടാമെന്ന് ആശ്വസിക്കുേമ്പാഴും മാറ്റിവെച്ച പരീക്ഷകൾ എന്ന് നടക്കുമെന്ന ആധിയിലാണ് ഇവർ.
ലോക്ഡൗൺ പിൻവലിച്ച് സ്ഥിതിഗതികൾ സാധാരണഗതിയിലേക്ക് നീങ്ങിയാൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ നടത്തിയെടുക്കുന്നതിലായിരിക്കും വിദ്യാഭ്യാസ വകുപ്പിെൻറ പ്രഥമ പരിഗണന. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ പരീക്ഷ തീയതികൾ കൂടി പരിഗണിച്ചായിരിക്കും പുതുക്കിയ തീയതി തീരുമാനിക്കുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
ഹയർസെക്കൻഡറി പരീക്ഷ പൂർത്തിയാക്കുന്നത് അനുസരിച്ചായിരിക്കും എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ തീയതി നിശ്ചയിക്കുക. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്കും ഹയർസെക്കൻഡറി പരീക്ഷ പൂർത്തിയാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.