ശാസ്താംകോട്ട: പുതിയകാലത്തെ തൊഴിലവസരങ്ങൾക്കനുസൃതമായ പരിശീലനം നൽകുന്ന ഇടങ്ങളായി വിദ്യാലയങ്ങൾ മാറണമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പുതിയ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി. ഗോവിന്ദപിള്ള അധ്യക്ഷതവഹിച്ചു. മുൻ എം.പി കെ. സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാനതല മേളകളിൽ പങ്കെടുത്ത കുട്ടികളെ ചടങ്ങിൽ ആദരിച്ചു. എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, സുജിത് വിജയൻപിള്ള, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ , ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ജില്ല പഞ്ചായത്ത് അംഗം എസ്. സോമൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻസർ ഷാഫി, രാജി രാമചന്ദ്രൻ, ഉല്ലാസ് കോവൂർ, വഴുതാനത്ത് ബാലചന്ദ്രൻ, ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആർ. അനിൽകുമാർ, ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ്. സുജ, മാനേജിങ് കമ്മിറ്റി അംഗം കെ. സുധീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.