തിരുവനന്തപുരം: ഒന്നരവർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സ്കൂളുകൾ തിങ്കളാഴ്ച തുറക്കുേമ്പാൾ ഏറ്റവും കൂടുതൽ കരുതൽ സ്വീകരിക്കേണ്ടത് കുട്ടികളും രക്ഷാകർത്താക്കളും. ആദ്യഘട്ടത്തിൽ ഒന്നുമുതൽ ഏഴുവരെയും പത്ത്, 12 ക്ലാസുകളിലെയും കുട്ടികൾക്കാണ് അധ്യയനം. കുട്ടികളെ സ്വീകരിക്കാൻ ഒരു മാസത്തോളം നീണ്ട മുന്നൊരുക്കങ്ങളിലൂടെ സ്കൂളുകൾ ഏറക്കുറെ സജ്ജമായിക്കഴിഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ, ഗതാഗതവകുപ്പ് ജീവനക്കാർ ഇതിെൻറ പ്രവർത്തനങ്ങളിലാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന കാലത്താണ് സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കുന്നത്. രോഗം വരാതിരിക്കാനും മറ്റുള്ളവരിലേക്ക് പടരാതിരിക്കാനും കുട്ടികളും രക്ഷാകർത്താക്കളും മുൻകരുതലെടുക്കണം.
കുട്ടികൾ ശ്രദ്ധിക്കാൻ
ഏറെക്കാലത്തിന് ശേഷമാണ് സ്കൂളിലെത്തുന്നതും കൂട്ടുകാരെ നേരിൽ കാണാൻ അവസരം ലഭിക്കുന്നതും. എന്നാൽ, കൂട്ടുകൂടുന്നതിനും ഒന്നിച്ചിരുന്ന് കളിതമാശകളിൽ ഏർപ്പെടുന്നതിനും പഴയതുപോലെ കഴിയില്ല. കോവിഡ് പഠിപ്പിച്ച സുരക്ഷാപാഠങ്ങൾ ഒാർത്തുവേണം വീട്ടിൽ നിന്നിറങ്ങാൻ. തിരികെ വീട്ടിലെത്തുന്നതുവരെ ആ പാഠങ്ങളിൽ വിട്ടുവീഴ്ച പാടില്ല.
●മാസ്ക് ഉപയോഗത്തിലും കൈകൾ സോപ്പ്/ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുന്നതിലും വിട്ടുവീഴ്ച പാടില്ല
●ശാരീരിക അകലം ഉറപ്പാക്കണം
● രക്ഷാകർത്താക്കളും അധ്യാപകരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.
●ഭക്ഷണം, കുടിവെള്ളം, പഠനോപകരണങ്ങൾ ഉൾപ്പെടെ ഒന്നും മറ്റുള്ളവരുമായി പങ്കുവെക്കരുത്
●കുടിവെള്ളം വീട്ടിൽനിന്ന് കൊണ്ടുവരുന്നതാണ് ഉചിതം
●കാമ്പസിനുള്ളിൽ മുഴുവൻ സമയവും മാസ്ക് ധരിക്കണം
●അധ്യാപകൻ അറിയിക്കുന്ന ദിവസവും സമയവും പാലിച്ചായിരിക്കണം സ്കൂളിൽ വരേണ്ടത്
●ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ഇരട്ട മാസ്ക് ധരിക്കുകയും സാനിറ്റൈസർ കരുതുകയും കൈകൾ ഇടക്കിടെ അണുമുക്തമാക്കുകയും ചെയ്യണം
●വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകസമൃദ്ധമായ ഭക്ഷണം എന്നീ ശീലങ്ങളിൽ വിട്ടുവീഴ്ച പാടില്ല
●രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഭയെപ്പടാതെ രക്ഷാകർത്താക്കളെേയാ അധ്യാപകരെേയാ ഉടൻ അറിയിക്കണം
●സാമൂഹിക അകലം ഉറപ്പാക്കാൻ ഗ്രൂപ്പുകളായി തിരിക്കും. ഗ്രൂപ്പിന് പുറത്തുള്ള ആരുമായും അടുത്തിടപഴകരുത്.
●ഏതുതരം ആശങ്കകളും ആകുലതകളും അധ്യാപകരുമായി പങ്കുവെക്കാൻ മടിക്കരുത്.
●ഒരു കാര്യത്തിലും ഭീതിയുടെ ആവശ്യമില്ല, എന്നാൽ കരുതൽ വേണം.
രക്ഷാകർത്താക്കൾ ഒാർത്തുവെക്കാൻ
●രക്ഷാകർത്താക്കളുടെ സമ്മതത്തോടെയായിരിക്കണം കുട്ടി സ്കൂളിലെത്തേണ്ടത്
●ഭിന്നശേഷിയുള്ള കുട്ടികളെ ആദ്യഘട്ടത്തിൽ സ്കൂളിൽ അയക്കേണ്ടതില്ല
●ഏതെങ്കിലും അസുഖമോ വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ളവരോ ആയ കുട്ടികളെ വിടേണ്ടതില്ല
●രോഗലക്ഷണമുള്ള കുട്ടികൾ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റ് കോവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പർക്കമുള്ള/സംശയിക്കുന്ന കുട്ടികൾ/കോവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണമുള്ള സ്ഥലങ്ങളിൽനിന്നുള്ള കുട്ടികൾ എന്നിവർ സ്കൂളിൽ വരേണ്ടതില്ല.
●കോവിഡ് ബാധിതർ വീട്ടിലുണ്ടെങ്കിൽ പ്രോട്ടോകോൾ കൃത്യമായും പാലിക്കണം
●കുട്ടികളെ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി വരുന്ന രക്ഷാകർത്താക്കൾ സ്കൂളിൽ പ്രവേശിക്കാനും കൂട്ടംകൂടി നിൽക്കാനും പാടില്ല
●സ്കൂളിൽ പാലിക്കേണ്ട കോവിഡ് അനുബന്ധ പെരുമാറ്റരീതികൾ സംബന്ധിച്ച് കുട്ടികൾക്ക് നിർദേശം നൽകണം
●കുടിവെള്ളം, പഠനോപകരണങ്ങൾ എന്നിവ കൈമാറാൻ അനുമതിയില്ലാത്തതിനാൽ സ്കൂളിലേക്ക് പുറപ്പെടുംമുമ്പ് ആവശ്യമായവ കുട്ടിയുടെ ബാഗിലുണ്ടെന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.