തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനത്തിലേക്ക് നീങ്ങുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമില്ലാതെ സ്കൂളുകൾ പ്രവർത്തിക്കാൻ പാടില്ലെന്നിരിക്കെ ഇപ്പോഴും പുതിയ സ്കൂളുകൾ തുടങ്ങുന്നതായി സർക്കാറിന് ഒേട്ടറെപരാതികൾ ലഭിച്ചിട്ടുണ്ട്.
അംഗീകാരമില്ലാത്ത സ്കൂളുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഇതിന് തടയിടൽകൂടി ലക്ഷ്യമിട്ടാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനത്തിലേക്ക് നീങ്ങുന്നത്. ഇതിെൻറ മുന്നോടിയായാണ് അംഗീകാരമില്ലാത്ത മുഴുവൻ സ്കൂളുകൾക്കും നോട്ടീസ് നൽകാൻ തീരുമാനിച്ചത്. അംഗീകാരമില്ലെങ്കിൽ സ്കൂളുകൾ അടച്ചുപൂട്ടണമെന്ന് നോട്ടീസിൽ നിർദേശിക്കും. പ്രൈമറി സ്കൂളുകളാണെങ്കിൽ ബന്ധപ്പെട്ട സ്ഥലത്തെ എ.ഇ.ഒമാരായിരിക്കും നോട്ടീസ് നൽകുക. ഹൈസ്കൂളുകൾ ആണെങ്കിൽ ഡി.ഇ.ഒമാർ നോട്ടീസ് അയക്കും.
നോട്ടീസ് ലഭിച്ചിട്ടും സ്കൂളുകൾ പ്രവർത്തിച്ചാൽ തുടർനടപടി സർക്കാർ തലത്തിൽ ആലോചിച്ച് തീരുമാനമെടുക്കും. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ അംഗീകൃതം എന്ന വ്യാജേന നൂറുകണക്കിന് സ്കൂളുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് പരാതിലഭിച്ചത്.
സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്നത് ഉൾപ്പെടെ 1500ഒാളം സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി കഴിഞ്ഞദിവസം ക്യു.െഎ.പി യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരുന്നു. അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടണമെന്ന വികാരമാണ് യോഗത്തിൽ അധ്യാപക സംഘടന പ്രതിനിധികൾ ഉയർത്തിയത്. അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടണമെന്ന നിലപാടിൽ തന്നെയാണ് വിദ്യാഭ്യാസവകുപ്പും. ഇൗ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേകപരീക്ഷ വഴി അംഗീകൃത സ്കൂളുകളിലേക്ക് മാറാനുള്ള അവസരവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് അഞ്ച് വർഷമായി പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത സ്കൂളുകളിൽ വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നവക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന 700 ഒാളം സ്കൂളുകൾ അപേക്ഷ സമർപ്പിക്കുകയും മൂന്ന് ഘട്ടമായി 500ഒാളം സ്കൂളുകൾക്ക് അംഗീകാരംനൽകുകയും ചെയ്തു. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സന്ദർഭത്തിൽ സ്കൂളുകൾക്ക് കൂട്ടത്തോടെ അംഗീകാരംനൽകിയ നടപടിക്കെതിരെ അന്ന് വിമർശനവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.