കുന്നംകുളം: മതത്തിനും രാഷ്ട്രീയത്തിനുമെന്നല്ല, ശാസ്ത്രത്തിനും സാഹിത്യത്തിനുമെല്ലാം അറിവിന്റെ ചൈതന്യം ഉണ്ടായിരിക്കണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. കാണിപയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേക പരിപാടി ‘കൃഷ്ണായനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവില്ലായ്മ അജ്ഞാനത്തിനു മാത്രമല്ല, അധർമത്തിനും അന്ധകാരത്തിനും വഴിവെക്കും. അറിവ് സ്നേഹത്തിലേക്കും മൈത്രിലേക്കും ശാന്തിയിലേക്കുമാണ് നയിക്കുന്നത്. അജ്ഞത വെറുപ്പും വിരോധവും വർഗീയതയും അക്രമ പ്രവണതയുമെല്ലാം സൃഷ്ടിക്കുമെന്നും സമദാനി വ്യക്തമാക്കി.
ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ജോയ് മാത്യു, അക്കീരമൺ കാളിദാസൻ ഭട്ടത്തിരി, വടക്കുമ്പാട്ട് നാരായണൻ, പി.ജി. ജയപ്രകാശ്, കെ.കെ. മുരളി എന്നിവർ സംസാരിച്ചു. പരിപാടിയുടെ സമാപനം ഞായറാഴ്ച വൈകീട്ട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.