കോഴിക്കോട്: ശാസ്ത്രലോകത്തെ പുത്തൻ കണ്ടുപിടിത്തങ്ങളും കൗമാര സർഗാത്മകതയുടെ കാണാക്കാഴ്ചകളും ഒത്തുചേരുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വ്യാഴാഴ്ച കോഴിക്കോട്ട് തുടക്കമാവും. ഞായറാഴ്ച വരെ നഗരത്തിലെ വിവിധ സ്കൂളുകളിലായാണ് മത്സരങ്ങൾ നടക്കുക. 217 ഇനങ്ങളിലായി 6802 േപർ മാറ്റുരക്കും. പ്രവൃത്തിപരിചയ മേളയിൽ 3500, ശാസ്ത്രമേളയിൽ 1120, ഗണിതശാസ്ത്ര മേളയിൽ 924, സാമൂഹികശാസ്ത്ര മേളയിൽ 700, െഎ.ടി മേളയിൽ 308, വൊക്കേഷനൽ എക്സ്പോയിൽ 250 എന്നിങ്ങനെയാണ് മത്സരാർഥികളുടെ എണ്ണം. 37 ഇനങ്ങളിലായി സ്പെഷൽ സ്കൂൾ വിദ്യാർഥികളും മത്സരത്തിനെത്തും.
ശാസ്ത്രമേള സെൻറ് േജാസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്, നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസ്, സെൻറ് ആഞ്ചലോസ് ആംഗ്ലോ ഇന്ത്യൻ യു.പി സ്കൂൾ എന്നിവിടങ്ങളിലും ഗണിതശാസ്ത്രമേള സെൻറ് േജാസഫ്സ് ബോയ്സ് എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്രമേള ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസിലും പ്രവൃത്തിപരിചയ മേള മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എസ്.എസിലും െഎ.ടി മേളയും ആർ.എം.എസ്.എ സയൻസ് എക്സിബിഷനും നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസിലും െവാക്കേഷനൽ എക്സ്പോ ഗവ. മോഡൽ എച്ച്.എസ്.എസിലുമാണ് നടക്കുക.
മലബാർ ക്രിസ്ത്യൻ കോളജ് വേദിയിൽ വ്യാഴാഴ്ച രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തും. സമാപന സമ്മേളനം 26ന് വൈകീട്ട് മൂന്നിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.