കോഴിക്കോട്: അപൂർവങ്ങളിൽ അപൂർവമായി വ്യാഴവും ശനിയും ചേർന്നുവരുന്ന കാഴ്ചയെ വരവേറ്റ് ശാസ്ത്രസ്നേഹികളും വിദ്യാർഥികളും.മേഖല ശാസ്ത്ര േകന്ദ്രത്തിെൻറയും വിവിധ സാംസ്കാരിക സംഘങ്ങളുടെ നേതൃത്വത്തിൽ മഹാഗ്രഹ സംഗമത്തെ ആഘോഷപൂർവമാണ് വരവേറ്റത്. നവമാധ്യമങ്ങൾ വഴി ഗ്രഹസംഗമത്തിെൻറ തത്സമയ ദൃശ്യങ്ങൾ കാഴ്ചക്കാരിലെത്തിക്കുയും ചെയ്തു.
തിങ്കളാഴ്ച അസ്തമയം കഴിഞ്ഞ് അരമണിക്കൂറിനുശേഷമാണ് ഇരുഗ്രഹങ്ങളും ചേർന്നുനിൽക്കുന്ന ദൃശ്യം പ്രകടമായിത്തുടങ്ങിയത്. ദൂരദർശിനികളുടെ സഹായത്തോടെ ഇരു ഗ്രഹങ്ങളെയും നന്നായി കാണാൻ കഴിഞ്ഞു. 6.30നും ഏഴിനും ഇടയിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെയും ഇരുഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നത് മിക്കവർക്കും കാണാനായി.
ദൂരദർശനിയിലെ കാഴ്ച 8.20 വരെ തുടർന്നു. അന്തരീഷത്തിൽ പൊടിപടലങ്ങൾ കുറഞ്ഞതും ഗ്രഹങ്ങളുടെ കാഴ്ചക്ക് സഹായകമായി. 1623 ജൂലൈ 23നു ശേഷം തിങ്കളാഴ്ചയാണ് രണ്ടു ഗ്രഹങ്ങളും ഇത്ര അടുത്തുവന്നത്. നാല് ദിവസങ്ങൾകൂടി ഇരുഗ്രഹങ്ങളെയും വാനനിരീക്ഷകർ വീക്ഷിക്കും. ഗ്രഹസംഗമം കാണാൻ കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം കടപ്പുറത്താണ് ദൂരദർശിനി സ്ഥാപിച്ചത്. കോവിഡ് ചട്ടം പാലിച്ച് വരിവരിയായി നിന്ന് അത്ഭുത കാഴ്ച കാണാൻ നിരവധി പേരാണ് എത്തിയത്.
വ്യാഴവും ശനിയും തമ്മിലുള്ള കോണകലം 0.1 ഡിഗ്രിയായി കുറഞ്ഞു. കാഴ്ചയിൽ ഇവ തൊട്ടടുത്ത് നിൽക്കുന്നതായി തോന്നുന്ന പ്രതീകമാണ് ഉണ്ടായതെങ്കിലും ഇരുഗ്രഹങ്ങൾക്കും ഇടയിലുള്ള ദൂരം ഏകദേശം 75 കോടി കിലോമീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.